2013 ഏപ്രിൽ 7, ഞായറാഴ്‌ച

SHUTTER

SHUTTER (2004)
-------------------
By Parkpoom Wongpoom, Banjong Pisanthanakun

ഫോട്ടൊഗ്രാഫെര്‍ ആയ TUN അദ്ദേഹത്തിന്‍റെ ഗെള്‍ഫ്രെണ്ട് JANE. പല സന്ദര്‍ഭങ്ങളിലുംഒരു പെണ്‍കുട്ടിയുടെ പ്രേതാത്മാവിന്‍റെ സാന്നിദ്ധ്യം ഇവര്‍ക്ക് അനുഭവപ്പെടുന്നു. TUNN-ന്‍റെ ഏറ്റവും അടുത്ത മൂന്നു സുഹൃത്തുക്കള്‍ ഉയരത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നു. ഈ ദുരന്തങ്ങളുടെയും പ്രേതാത്മാവിന്‍റെ സാന്നിദ്ധ്യത്തിന്‍റെയും രഹസ്യം തേടിയിറങ്ങുന്ന JANE-നു മുന്നില്‍ TUN അനാവരണം ചെയ്യുന്നത് ഒരു ചതിയുടെ കഥയാണ്. TUN തന്‍റെ കൂട്ടുകാരോട് ചേര്‍ന്ന് NATRE എന്ന ഒരു പാവം പെണ്‍കുട്ടിയോട് കാട്ടിയ കൊടുംക്രൂരതയുടെ കഥ.


ചെറുപ്പത്തിന്‍റെ ചോരത്തിളപ്പില്‍ കൂട്ടുകെട്ടുകളില്‍ പെട്ട് ചെയ്തുകൂട്ടുന്ന അപരാധങ്ങള്‍ ഒരു തീരാവ്യാധി പോലെ പിന്തുടരുന്നതാണ് ഈ സിനിമയില്‍ നമ്മള്‍ കാണുന്നത്. ഒപ്പം നിയമത്തിന്‍റെ കണ്ണുകള്‍ മൂടിക്കെട്ടാന്‍ കഴിഞ്ഞേക്കാം പക്ഷെ സ്വന്തം മനസ്സാക്ഷിയെ ചതിക്കാനാവില്ല എന്ന ലോകസത്യവും.....

-ശ്രീ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ