--------------------------
'സ്വപ്നം' ശാസ്ത്രത്തിനോ മറ്റൊന്നിനുമോ ഇപ്പോഴും കൃത്യമായി നിര്‍വ്വചിക്കാന്‍ കഴിയാത്ത ഒരു പ്രതിഭാസം. എന്തുകൊണ്ട് നമ്മള്‍ സ്വപ്നം കാണുന്നു? നമ്മള്‍ കാണുന്ന സ്വപ്നങ്ങള്‍ക്ക് നമ്മുടെയോ മറ്റാരുടെയെങ്കിലുമോ ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഈ ചിന്തകള്‍ എപ്പോഴെങ്കിലും നിങ്ങളുടെ മനസ്സില്‍ ഉണ്ടായിട്ടുണ്ടോ?കിമ്മിന്‍റെ 'ഡ്രീം' എന്ന സിനിമ സ്വപ്നങ്ങളെ കുറിച്ച് ഒരുപാട് ഗാഢമായി നമ്മെ ചിന്തിപ്പിക്കും.
നായകനായ ജിന്‍ കാണുന്ന സ്വപ്നങ്ങളും നായിക ലീ-റാന്‍റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളും തമ്മിലുള്ള കെട്ടുപാടുകള്‍ അവരെ മാത്രമല്ല ചിത്രം കാണുന്നവരെയും ഒരു പരിധിവരെ ആശയക്കുഴപ്പത്തിലാക്കും. ഫാന്‍റസിയുടെയും റിയാലിറ്റിയുടെയും നേര്‍ത്ത അതിര്‍വരമ്പുകളാല്‍ നായികാനായകന്‍മാരുടെ ജീവിതം കെട്ടുപിണഞ്ഞിരിക്കുന്നു.
ഈ ചിത്രത്തിന്‍റെ നിര്‍മ്മാണവേളയില്‍ നായിക ലീ-റാന്‍റെ തൂങ്ങിമരണം അഭിനയിച്ച വേളയില്‍ നടിയായ ലീ-നാ യങ്ങ് മരണത്തോടടുത്തത് ഡയറക്ടര്‍ കിം കി ഡുകിന് വല്ലാത്ത ഒരു ആഘാതമായി. ഈ സിനിമയ്ക്ക് ശേഷം ആരിരംഗിന്‍റെ ചിത്രീകരണത്തിന് മുന്‍പുള്ള മൂന്നു വര്‍ഷത്തോളം നീണ്ട അദ്ദേഹത്തിന്‍റെ ഏകാന്തവാസത്തിനു ഇതും ഒരു കാരണമായിരുന്നു. അദ്ദേഹം സംവിധാനം നിര്‍വ്വഹിച്ച പതിനഞ്ചാമത്തെ ഫീച്ചര്‍ ഫിലിമാണ് 'ഡ്രീം'.
-ശ്രീ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ