2013 ഏപ്രിൽ 7, ഞായറാഴ്‌ച

SAVIOR


SAVIOR(1998)
-----------------
ബോസ്നിയന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ 'ജോഷ്വാ റോസ്(Dennis Quaid)' എന്ന യോദ്ധാവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. ബോസ്നിയന്‍ സെര്‍ബുകളെ പിന്തുണയ്ക്കുന്ന ഫ്രഞ്ച് ഫോറിന്‍ ലീജിയണിലെ ഒരു യോദ്ധാവാണ് 'ഗൈ' എന്ന ഒളിപ്പേരില്‍ അറിയപ്പെടുന്ന ജോഷ്വാ. ഒരു പ്രത്യേക സാഹചര്യത്തില്‍ VERA എന്ന ബോസ്നിയന്‍ പെണ്‍കുട്ടിയും അവള്‍ പ്രസവിച്ച പെണ്‍കുഞ്ഞും ജോഷ്വയുടെ കൈകളില്‍ എത്തിച്ചേരുന്നു. അവരെ സുരക്ഷിത മേഖലയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അയാള്‍. പക്ഷേ VERA ക്രോയേഷ്യന്‍ സൈനികരുടെ പിടിയില്‍ അകപ്പെട്ടു വധിക്കപ്പെടുന്നു.

യുദ്ധം പശ്ചാത്തലമായ എല്ലാ സിനിമകളിലേയും പോലെ അക്രമവും കൊലയും പ്രിയപ്പെട്ടവരുടെ വേര്‍പാടും ബലാല്‍സംഗവും ശിശുഹത്യയും ഒക്കെ അരങ്ങുവാഴുന്ന ഈ സിനിമയിലെ യഥാര്‍ത്ഥ 'രക്ഷകന്‍(SAVIOR)' ആരെന്നറിയാന്‍ കഥയുടെ അവസാന സീന്‍ വരെ നാം കാത്തിരുന്നേ മതിയാകൂ.....

-ശ്രീ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ