ഒരു ചെറുപുഞ്ചിരി (A SLENDER SMILE)
-------------------------- ------------------------
By M T Vasudevan Nair
റിട്ടയേര്‍ഡ് എസ്റ്റേറ്റ് മാനേജര്‍ കൃഷ്ണക്കുറുപ്പും(ഒടുവില്‍ ഉണ്ണികൃഷ്ണന്‍ )ഭാര്യ അമ്മാളുക്കുട്ടിയും(നിര്‍മല ശ്രീനിവാസന്‍). ).......മക്കള്‍ മൂന്നു പേരും വ്യത്യസ്ഥനഗരങ്ങളിലും വിദേശത്തുമായി കുടുംബസമേതം താമസിക്കുന്നു. അവര്‍ക്കെല്ലാം സ്നേഹവാത്സല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതില്‍ ഒട്ടും ലോഭം വിചാരിക്കാത്ത മാതാപിതാക്കള്‍. ഒപ്പം ചെന്ന് താമസിക്കുവാനുള്ള അവരുടെ ക്ഷണങ്ങളെ സ്നേഹപൂര്‍വ്വം നിരസിച്ചുകൊണ്ട് പ്രകൃതിയോടു സല്ലപിച്ചും കൃഷികാര്യങ്ങളില്‍ ശ്രദ്ധിച്ചും ഗ്രാമത്തിലെ വസതിയില്‍ പരസ്പരം താങ്ങും തണലുമായി ജീവിക്കുന്ന ദമ്പതികള്‍. കൊച്ചു കൊച്ചു കുറുമ്പുകള്‍, കളിയാക്കലുകള്‍, പരിഭവങ്ങള്‍, ഓര്‍മകളുടെ പങ്കുവയ്ക്കല്‍ എന്നിവയിലൂടെ ധന്യമാകുന്ന വാര്‍ധക്യജീവിതം.
വിവാഹത്തോടെ പ്രണയം അന്യമാകുന്ന ആധുനികസമൂഹം അനുഭവിച്ചറിയേണ്ടതാണ് വിവാഹം കഴിഞ്ഞിട്ട് 49 വര്‍ഷങ്ങളായിട്ടും അല്പം പോലും ചോര്‍ന്നു പോകാതെ ആ കൈക്കുമ്പിളുകളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രണയജലത്തിന്‍റെ കുളിരും നൈര്‍മല്യവും. ഒരു ചെറുപുഞ്ചിരിയില്‍ പറയാതെ പറഞ്ഞ പ്രണയം പരസ്പരവിശ്വാസത്തിലും ബഹുമാനത്തിലും ജീവിതത്തിലുടനീളം ശക്തി പ്രാപിക്കുന്ന കാഴ്ച.
ഗ്രാമീണജീവിതത്തിന്റെ നന്മകളും നിഷ്കളങ്കതയും ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. അധ്വാനത്തിന്റെ സംതൃപ്തി കൃഷ്ണക്കുറുപ്പിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നു. എഴുപതുകളുടെ മദ്ധ്യത്തിലെത്തി നില്‍ക്കുമ്പോഴും പുതുതലമുറയുടെ സ്പന്ദനങ്ങള്‍ ഉള്‍കൊള്ളുന്ന ഈ മുത്തച്ഛനേയും സ്വന്തം ജീവിതത്തിന്‍റെ നെടുംതൂണെന്നു അദ്ദേഹം വിശേഷിപ്പിക്കുന്ന ഈ മുത്തശ്ശിയേയും നമ്മുടെ ഓര്‍മയില്‍ നിന്നും മായിച്ചു കളയാന്‍ കഴിയില്ല...
-ശ്രീ
--------------------------
By M T Vasudevan Nair
റിട്ടയേര്‍ഡ് എസ്റ്റേറ്റ് മാനേജര്‍ കൃഷ്ണക്കുറുപ്പും(ഒടുവില്‍ ഉണ്ണികൃഷ്ണന്‍ )ഭാര്യ അമ്മാളുക്കുട്ടിയും(നിര്‍മല
വിവാഹത്തോടെ പ്രണയം അന്യമാകുന്ന ആധുനികസമൂഹം അനുഭവിച്ചറിയേണ്ടതാണ് വിവാഹം കഴിഞ്ഞിട്ട് 49 വര്‍ഷങ്ങളായിട്ടും അല്പം പോലും ചോര്‍ന്നു പോകാതെ ആ കൈക്കുമ്പിളുകളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രണയജലത്തിന്‍റെ കുളിരും നൈര്‍മല്യവും. ഒരു ചെറുപുഞ്ചിരിയില്‍ പറയാതെ പറഞ്ഞ പ്രണയം പരസ്പരവിശ്വാസത്തിലും ബഹുമാനത്തിലും ജീവിതത്തിലുടനീളം ശക്തി പ്രാപിക്കുന്ന കാഴ്ച.
ഗ്രാമീണജീവിതത്തിന്റെ നന്മകളും നിഷ്കളങ്കതയും ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. അധ്വാനത്തിന്റെ സംതൃപ്തി കൃഷ്ണക്കുറുപ്പിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നു. എഴുപതുകളുടെ മദ്ധ്യത്തിലെത്തി നില്‍ക്കുമ്പോഴും പുതുതലമുറയുടെ സ്പന്ദനങ്ങള്‍ ഉള്‍കൊള്ളുന്ന ഈ മുത്തച്ഛനേയും സ്വന്തം ജീവിതത്തിന്‍റെ നെടുംതൂണെന്നു അദ്ദേഹം വിശേഷിപ്പിക്കുന്ന ഈ മുത്തശ്ശിയേയും നമ്മുടെ ഓര്‍മയില്‍ നിന്നും മായിച്ചു കളയാന്‍ കഴിയില്ല...
-ശ്രീ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ