2013 ഏപ്രിൽ 7, ഞായറാഴ്‌ച

ADDRESS UNKNOWN

ADDRESS UNKNOWN BY KIM KI DUK...
--------------------------------------------


കൊറിയയിലെ ഒരു അമേരിക്കന്‍ മിലിട്ടറി ക്യാമ്പിനോട് ചേര്‍ന്നുള്ള ഒരു ചെറിയ ഠൌണും അവിടെ ജീവിക്കുന്ന സാധാരണക്കാരായ കുറെ ആളുകളും. അവിടെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു ചുവന്ന മിലിട്ടറി വാനില്‍ കഴിയുന്ന ചാങ്ങ്-ഗുവും അമ്മയും. ചാങ്ങ്-ഗുവിന്‍റെ ചെറുപ്പത്തില്‍ത്തന്നെ കറുത്ത വര്‍ഗക്കാരനായ പിതാവ് മിലിട്ടറി സേവനം പൂര്‍ത്തിയാക്കി അമേരിക്കയിലേക്ക് തിരിച്ചു പോയിരുന്നു. ഉപജീവനത്തിനായി ചാങ്ങ്-ഗു നായ്ക്കളുടെ ഇറച്ചി കച്ചവടം ചെയ്യുന്ന ഒരു ആളിന്‍റെ സഹായിയായി ജോലി ചെയ്യുന്നു.ഇതിന്‍റെയും സങ്കരവര്‍ഗക്കാരനായതിന്റെയും പേരില്‍ ചാങ്ങ്-ഗു നിരന്തരം അവഹേളിക്കപ്പെടുന്നു. എങ്ങിനെയും ചാങ്ങ്-ഗുവിനെ അമേരിക്കയില്‍ പിതാവിന്‍റെ അടുത്തേക്ക് അയച്ച് ഒരു നല്ല ഭാവിജീവിതം കെട്ടിപ്പടുക്കണം എന്നതാണ് അമ്മയുടെ ജീവിതലക്ഷ്യം. ഈ ലക്‌ഷ്യം മുന്‍നിര്‍ത്തി അവര്‍ ചാങ്ങ്-ഗുവിന്‍റെ പിതാവിന് നിരന്തരം കത്തുകളെഴുതുന്നുണ്ടെങ്കിലും അവയെല്ലാം “ADDRESS UNKNOWN” എന്ന മുദ്രയോടുകൂടി തിരിച്ചുവരികയാണ്. ചാങ്ങ്-ഗുവിന്‍റെ സ്നേഹിതനായ ജി-ഹ്യുന്‍, ജി-ഹ്യുന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടി യെന്‍-ഒക് എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളും സിനിമയില്‍ ഇഴചേരുന്നു. ഈ നാലുപേരും ഒരു നല്ല ഭാവിയിലേക്ക് ഉറ്റുനോക്കുമ്പോഴും സിനിമ ദുരന്തപര്യവസായി ആകുന്നു. സാധാരണക്കാരന്‍റെ ജീവിതസ്വപ്നങ്ങളും പ്രശ്നങ്ങളും ജീവിതഗന്ധിയായ ഈ സിനിമയില്‍ കിം-കി-ഡുക് സ്വാഭാവികമായി ആവിഷ്ക്കരിച്ചിരിക്കുന്നു.
- ശ്രീ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ